Monday, April 21, 2008

അമ്മിണ്ണിചേച്ചിയ്ക്ക്‌ വിട!

മാന്യ ബ്ലോഗര്‍മാരെ (ഇതില്‍ മരമാക്രി ഉള്‍പ്പെടില്ല)
ബ്ലോഗിലെ സര്‍വ്വ ഐശ്വര്യത്തിന്റെയും ഒരു മഹാപ്രസ്ഥാനത്തിന്റെയും (അമ്മിണ്ണി വല്ല്യ ബ്ലോഗ്‌ ) ഉടമയും , സമൂഹത്തിന്റെ ചേച്ചിയുമായ നമ്മുടെ അമ്മിണ്ണി വിടവാങുകയാണ്‌ അബുധാബിയിലെ (അബുദാബി) ഏറ്റവും വലിയ ബ്ലോഗ്‌ മീറ്റിംങ്‌ നടത്തി (ചേച്ചിയും രണ്ടുകുട്ടികളും മാത്രം ) ഗിന്നസ്സില്‍ ബുക്കില്‍ പേര്‌ വരുകയും കൊച്ചിയില്‍ ഒരു വലിയ കമ്പിനിയുടെ (കേളപ്പന്‍ തട്ടുകട) അംബാസഡറായി നിയമിക്കുകയും ചെയ്യതിരിക്കുന്നു.
മലയാള ബ്ലോഗിലെ പലരും കണ്ണീരിലും , ദുഃഖത്തിലുമായിരുന്നു ചേച്ചിയുടെ വിടവാങള്‍ എന്ന മഹാദുരിതം അനുഭവിച്ചത്‌.
ദേവന്‍ മാസ്റ്ററുടെ വരികള്‍ക്ക്‌ ഈണം നല്‍കിയത്‌ VS അച്ചുമാമന്‍ എന്നപ്പോലെ . ഇവരുടെ വിടവാങിയ പോസ്റ്റും കമന്റുകളും കണ്ടാല്‍ പാലയിലെ അച്ചായന്‍ സിനിമാനിരൂപണം നടത്തിയ ഒരു അനുഭൂതിയാണ്‌ നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നത്‌.
ഈ വിടവാങല്‍ എന്തിനായിരുന്നു ദുബായില്‍ നിന്ന്‌ നാട്ടില്‍വന്നാല്‍ വീണ്ടും തുടങാമല്ലോ ഈ ബ്ലോഗ്‌ എഴുത്ത്‌ ? (വീട്ടില്‍ കമ്പ്യൂട്ടറില്ലടേ പിന്നെ എങനെ തുടങും ?)

1 comment:

അഗ്രജന്‍ said...

ങേ... ദുബായീന്ന് നാട്ടീ വന്നാലും ബ്ലോഗ് തുടങ്ങാന്‍ പറ്റോ... ഞങ്ങളൊക്കെ അതറിയാണ്ട് പോയല്ലോ ശിവനേ...